തൃപ്പൂണിത്തുറയില്‍ ഉഗ്ര സ്‌ഫോടനം; പടക്കം സംഭരിക്കാന്‍ അനുമതിയില്ലായിരുന്നു എന്ന് കളക്ടര്‍

കൊച്ചി : തൃപ്പൂണിത്തുറയില്‍ ഉഗ്ര സ്‌ഫോടനം നടന്ന സംഭരണശാലയില്‍ പടക്കം സംഭരിക്കാന്‍ അനുമതിയില്ലായിരുന്നു എന്ന് കളക്ടര്‍. പൊലീസ് അനുമതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. സ്‌ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഗുരുതര പരിക്കേറ്റത് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ്. ഇതിലൊരാളാണ് മരിച്ചത്. ആകെ 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 18 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ്. 7 പേര്‍ സ്വകാര്യ ആശുപത്രിയില്‍. മെഡിക്കല്‍ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

ബലക്ഷയം പറ്റിയ കെട്ടിടങ്ങളില്‍ ആളുകള്‍ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തിന്റെ സമീപത്തേക്കും പോകരുതെന്ന് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ പൊലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ ഡേ കെയറിന്റെ മേല്‍ക്കൂര തകര്‍ന്നു. സംഭരണശാല നില്‍ക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് പേരാണ് കസ്റ്റഡിയില്‍ ഉള്ളത്.

Top