പശുവിന്റെ പേരിലുള്ള അക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഇത്തരം അക്രമണങ്ങള്‍ സംഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഗോസംരക്ഷണമെന്ന പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകാരിക്കാനാവില്ലെന്നും ഇത് ആള്‍ക്കൂട്ട ആക്രമണമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ഇര എപ്പോഴും ഇരതന്നെയാണ് അതിനെ ഗോസംരക്ഷണവും മതവുമായും കൂട്ടിക്കലര്‍ത്തേണ്ട ആവശ്യം ഇല്ല. ആര്‍ക്കും നിയമം കൈയ്യില്‍ എടുക്കാന്‍ അവകാശമില്ല, ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രീകോടതി വ്യക്തമാക്കി.

Top