യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിവീഴ്ത്തി അപകട ഇന്‍ഷ്വറന്‍സ് ആനുകൂല്യമായി ലഭിച്ച പണം കവര്‍ന്നു.

പെരുങ്കുളം മെഷീന്‍ കോളനിയില്‍ വര്‍ഗീസിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും മുതുകത്തും ആഴത്തില്‍ വെട്ടേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5ന് ആറ്റിങ്ങലിനടുത്ത് മണനാക്കിന് സമീപമായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ആറ്രിങ്ങലിലെ കുപ്രസിദ്ധ ഗുണ്ടകളായ സിബി, കടകമ്പള്ളി ബിജു എന്നിവരുടെ സംഘത്തിലുള്‍പ്പെട്ട ബാബു, രഞ്ജിത്ത് എന്നിവരെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

Top