അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

gun-shoot

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ വിവിധയിടങ്ങളില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയുമായിട്ടായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് ഷിക്കാഗോ പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. രണ്ട് ലക്ഷത്തിലധികം വരുന്ന ജനസംഖ്യയാണ് ഷിക്കാഗോയിലുളളത്. അഞ്ഞൂറോളം വെടിവെയ്പ്പുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഷിക്കാഗോയില്‍ നടന്നിരിക്കുന്നത്.

Top