മറാത്ത സമുദായക്കാര്‍ പ്രഖ്യാപിച്ച ബന്ദില്‍ പരക്കെ അക്രമം ; കടകള്‍ ബലമായി അടപ്പിച്ചു

maratha-stir

മുംബൈ : സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ ബന്ദില്‍ പരക്കെ അക്രമം. മുംബൈ, നവിമുംബൈ, താണെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച ബന്ദിലാണ് അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടത്.

സമരക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പലയിടങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ രംഗത്തുവന്നത്.

തിങ്കളാഴ്ച മറാത്ത സമരത്തിനിടെ ഒരാള്‍ ജീവനൊടുക്കിയിരുന്നു. ഇതോടെയാണ് പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ഔറംഗാബാദില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വൈ ഫൈ സര്‍വീസും റദ്ദാക്കി. അക്രമങ്ങള്‍ പടരുന്നത് തടയാന്‍ വേണ്ടിയാണിത്. സമരത്തിനിടെ ശിവസേന എം.പി ചന്ദ്കാന്ത് ഖൈറെയെ പ്രക്ഷോഭകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തിട്ടുണ്ട്.

Top