അക്രമണ രാഷ്ട്രീയം അഴിഞ്ഞാടുന്നു ; കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

knife

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.

ഇയാളെ ഉടന്‍തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവത്തിനു പിന്നില്‍ സിപിഐഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം.

കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ മരിച്ചിരുന്നു.

കയ്പമംഗലം സ്വദേശി സതീശന്‍ (51) ആണു മരിച്ചത്.

Top