ബ്രിട്ടനില്‍ അക്രമം; നിരവധി പേര്‍ക്ക് കുത്തേറ്റു

ലണ്ടന്‍: ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ അക്രമം. നിരവധി പേര്‍ക്ക് കുത്തേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗരത്തിന്റെ പല ഭാഗങ്ങളിലായി പലര്‍ക്കും കുത്തേറ്റുവെന്നാണ് വിവരം ലഭിച്ചതെന്നും വലിയ സംഭവമാണുണ്ടായിരിക്കുന്നതെന്നും വെസ്റ്റ് മിഡ്ലാന്റ്സ് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളല്ലൊം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കും വരെ ജനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനമുണ്ടാകില്ല. ബര്‍മിങ്ഹാമിലെ അര്‍ക്കഡെയ്ന്‍, സ്നോഹില്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നുവെന്ന റിപ്പോര്‍ട്ടുള്ളത്. ഫോറന്‍സിക് സംഘം പരിശോധന നടത്തി.

ശനിയാഴ്ച രാത്രി നിരവധി പേര്‍ ഇവിടെ ഒരുമിച്ച് കൂടുകയും റോഡിന്റെ വശങ്ങളിലുള്ള ടേബിളുകല്‍ വച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നു പൊലീസിന് വിവരം ലഭിച്ചു. കത്തികുത്ത് നടന്ന പ്രദേശത്ത് വെടിവയ്പ്പുണ്ടായി എന്നും പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Top