ശബരിമല യുവതീപ്രവേശനം; തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം

തിരുവനന്തപുരം: ശബരിമല വിഷയത്തിലുള്ള അക്രമങ്ങള്‍ വീണ്ടും തുടരുന്നു. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്കു പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുകയാണ്.

കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായി. സി.പി.ഐഎമ്മുകാരുടെ വീടുകളാണ് നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെയായിരുന്നു ആക്രമണമുണ്ടായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുകയാണ്.

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്.

Top