രാമനവമി,ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുള്ള അക്രമം: ജുഡീഷ്യല്‍ അന്വേഷണം തള്ളി സുപ്രീംകോടതി

ഡൽഹി: രാമനവമി,ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗീയ കലാപങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് കോടതി അറിയിച്രാമനവമി സമയത്ത് രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന സംഘർഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകണമെന്ന് തിവാരി തന്റെ ഹർജിയിൽ ആവശ്യപ്പെടുകയായിരുന്നു.

Top