നഗരസഭാ ജീവനക്കാരുടെ അതിക്രമം; റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടേയും പൊലീസിന്റെയും അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് അഞ്ചുതെങ്ങില്‍ മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മനുഷ്യച്ചങ്ങല തീര്‍ത്തു. ആറ്റിങ്ങലില്‍ അല്‍ഫോന്‍സിയ എന്ന മത്സത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ചതില്‍ നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

 

Top