ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ; 10 പേര്‍ മരണപ്പെട്ടു

murder

കെയ്‌റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 മരണം.

ദക്ഷിണ കെയ്‌റോയിലെ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ച് അഞ്ജാതനു നേരെ സൈന്യവും വെടിയുതിര്‍ത്തു. എന്നാല്‍, അജ്ഞാതനായ തോക്കുധാരി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ അക്രമികള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായി പ്രാദേശിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാള്‍ക്ക് പിറകെ ഓടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top