സുരക്ഷിതത്വത്തിനായി ഈ പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തുവര്‍ഷത്തിലേറെ

GIRL

അഫ്ഗാനിസ്ഥാന്‍: സഹോദരന്മാരില്ല എന്ന കാരണത്താല്‍ ഒരു പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തുവര്‍ഷത്തിലേറെ. സിതാര വഫേദാര്‍ എന്നാണ് പെണ്‍ക്കുട്ടിയുടെ പേര്. സ്ത്രീകളെ രണ്ടാം തരക്കാരായാണ് അഫ്ഗാന്‍ സമൂഹം കാണുന്നതെന്നും, ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിത്യജീവിതച്ചിലവിനായി അധ്വാനിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇതു തന്നെയാണെന്നും സിതാര പറഞ്ഞു.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പത്തുവര്‍ഷം മുമ്പ് ഇത്തരത്തിലൊരു രൂപമാറ്റത്തിലേയ്ക്ക് എത്തിയതെന്നും, ചുടുകട്ട നിര്‍മ്മാണക്കമ്പനിയില്‍ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങുമ്പോഴായിരുന്നു അതെന്നും സിതാര പറയുന്നു. സുരക്ഷിതത്വവും അവകാശങ്ങളുമായിരുന്നു മകളെ ആണ്‍കുട്ടിയുടെ വേഷം ധരിപ്പിക്കാന്‍ സിതാരയുടെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്.

Top