യു.പിയില്‍ ദലിത് നിയമ വിദ്യര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം

violence-UP

അലഹാബാദ്: യു.പിയില്‍ ദലിത് നിയമ വിദ്യാര്‍ത്ഥിയായ ദിലീപ് സരോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ബസ് കത്തിച്ചു. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാരംഭിച്ച സമാജ്‌വാദി യുവജന സഭയുടെയും ഐസയുടെയും പ്രതിഷേധത്തില്‍ ബസ് അഗ്‌നിക്കിരയാക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറിയുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ ദ്രുതകര്‍മസേനയെയും പൊലീസിനെയും വിന്യസിച്ചു.

ധനസഹായമായി ദിലീപിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചു. സുഹൃത്തുക്കളോടൊപ്പം അലഹബാദിലെ ഹോട്ടലില്‍ ഭക്ഷണ കഴിക്കാനെത്തിയതായ ദിലീപിനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ശനിയാഴ്ച്ച ആശുപത്രിയില്‍ വച്ചാണ് ദിലീപ് മരിച്ചത്. തുടര്‍ന്നാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ ഇറങ്ങിയത്.Related posts

Back to top