തൊടുപുഴയില്‍ പതിനാലുകാരന് മര്‍ദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

arrest

ഇടുക്കി: കുട്ടികള്‍ക്ക് നരെയുള്ള അക്രമം വീണ്ടും തുടരുന്നു. ഏഴുവയസുകാരന്‍ മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടതിന് പിന്നാലെ തൊടുപുഴയില്‍ നിന്ന് തന്നെ മറ്റൊരു കേസും എത്തിയിരിക്കുകയാണ്.

പതിനാലുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കി. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്താണ് ഇയാള്‍ മര്‍ദ്ദിച്ചത്.ഫ്രിഡ്ജിന്റെ ഇടയില്‍ വെച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് .

തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

Top