എ ഐയില്‍ കുടുങ്ങുന്ന നിയമലംഘനങ്ങള്‍; എംപി-എംഎല്‍എ-വിഐപി വാഹനങ്ങള്‍ക്കും പിടിവീണു

സംസ്ഥാനത്ത് എ ഐ ക്യാമറ പരിഷ്‌കരണത്തോടെ കണ്ടെത്തിയ ഗതാഗത നിയമ ലംഘന കണക്കുകള്‍ ഗതാഗത മന്ത്രി ആന്റണി രാജു അവതരിപ്പിച്ചു. 2023 ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകള്‍ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയെന്ന് മന്ത്രി വിവരിച്ചു. എം പി , എം എല്‍ എ എന്നിവരുടെ നിയമ ലംഘനങ്ങള്‍ 56 തവണയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു. അതേസമയം സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ 6267853 നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എഐ ക്യാമറകളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top