ഐപിഎല്‍ പെരുമാറ്റചട്ട ലംഘനം ; ധോണിയ്ക്ക് പിന്തുണയുമായി സ്റ്റീഫന്‍ ഫ്‌ലെമിംഗ്

പിഎല്ലിന്റെ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണിയ്ക്ക് പിഴയായി മാച്ച് ഫീസിന്റെ 50% അടയ്‌ക്കേണ്ടി വരുമെങ്കിലും പിന്തുണയുമായി സ്റ്റീഫന്‍ ഫ്‌ലെമിംഗ്. സംഭവത്തില്‍ വ്യക്തത വരുത്തുക എന്ന ഉദ്ദേശത്തോടു മാത്രമാണ് അമ്പയര്‍മാരോട് സംസാരിക്കാനായി ധോണി ഗ്രൗണ്ടിലേയ്ക്ക്‌ പോയതെന്നാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ നോബോളുമായി ബന്ധപ്പെട്ട തകര്‍ക്കത്തിനിടെയാണ് ധോണി, ഗ്രൗണ്ടിലിറങ്ങിയതും അമ്പയര്‍മാരോട് ദേഷ്യത്തില്‍ സംസാരിച്ചതും. ഇതിനാണ് താരത്തിന് അച്ചടക്ക ലംഘനത്തിന് ഐപിഎല്‍ അച്ചടക്ക സമിതി പിഴ വിധിച്ചത്.

വിഷയത്തില്‍ വ്യക്തതവരാത്തതിനാലാണ് താരം അത് ചര്‍ച്ച ചെയ്യുവാനായി അമ്പയര്‍മാരുടെ സമീപത്തേയ്ക്ക് പോയതെന്നാണ് സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ വിശദീകരണം. മത്സരശേഷം താന്‍ ധോണിയുമായി ചര്‍ച്ച ചെയ്തപ്പോഴും തനിക്ക് അതാണ് മനസ്സിലായതെന്ന് ഫ്‌ലെമിംഗ് പറഞ്ഞു.

Top