നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6986 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14015 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6986 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 3103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14015 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 117 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 477, 41, 263
തിരുവനന്തപുരം റൂറല്‍ – 4339, 92, 241
കൊല്ലം സിറ്റി – 946, 53, 154
കൊല്ലം റൂറല്‍ – 77, 77, 139
പത്തനംതിട്ട – 61, 52, 122
ആലപ്പുഴ – 36, 9, 196
കോട്ടയം – 187, 171, 442
ഇടുക്കി – 83, 13, 20
എറണാകുളം സിറ്റി – 182, 32, 147
എറണാകുളം റൂറല്‍ – 125, 33, 207
തൃശൂര്‍ സിറ്റി – 24, 28, 34
തൃശൂര്‍ റൂറല്‍ – 41, 38, 122
പാലക്കാട് – 60, 76, 116
മലപ്പുറം – 83, 73, 219
കോഴിക്കോട് സിറ്റി – 6, 6, 6
കോഴിക്കോട് റൂറല്‍ – 91, 103, 5
വയനാട് – 51, 0, 110
കണ്ണൂര്‍ സിറ്റി – 60, 60, 210
കണ്ണൂര്‍ റൂറല്‍ – 9, 9, 127
കാസര്‍ഗോഡ് – 48, 47, 223

Top