നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4511 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4511 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1298 പേരാണ്. 2679 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 72 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 498, 50, 101
തിരുവനന്തപുരം റൂറല്‍ 429, 209, 408
കൊല്ലം സിറ്റി 1741, 109, 11
കൊല്ലം റൂറല്‍ 687, 48, 70
പത്തനംതിട്ട 62, 57, 125
ആലപ്പുഴ 56, 10, 102
കോട്ടയം 190, 188, 399
ഇടുക്കി 72, 25, 4
എറണാകുളം സിറ്റി 119, 31, 10
എറണാകുളം റൂറല്‍ 73, 15, 99
തൃശൂര്‍ സിറ്റി 24, 24, 85
തൃശൂര്‍ റൂറല്‍ 39, 43, 296
പാലക്കാട് 103, 102, 12
മലപ്പുറം 126, 116, 12
കോഴിക്കോട് സിറ്റി 44, 44, 22
കോഴിക്കോട് റൂറല്‍ 60, 87, 1
വയനാട് 54, 0, 287
കണ്ണൂര്‍ സിറ്റി 63, 63, 117
കണ്ണൂര്‍ റൂറല്‍ 23, 23, 241
കാസര്‍ഗോഡ് 48, 54, 277

 

Top