കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8531 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8531 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1853 പേരാണ്. 4816 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17948 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 179 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 681, 82, 562
തിരുവനന്തപുരം റൂറല്‍ – 4677, 228, 354
കൊല്ലം സിറ്റി – 1449, 154, 28
കൊല്ലം റൂറല്‍ – 133, 133, 200
പത്തനംതിട്ട – 71, 61, 162
ആലപ്പുഴ – 41, 25, 203
കോട്ടയം – 231, 221, 485
ഇടുക്കി – 106, 20, 78
എറണാകുളം സിറ്റി – 204, 63, 59
എറണാകുളം റൂറല്‍ – 132, 21, 225
തൃശൂര്‍ സിറ്റി – 28, 32, 179
തൃശൂര്‍ റൂറല്‍ – 70, 62, 290
പാലക്കാട് – 105, 166, 288
മലപ്പുറം – 113, 99, 247
കോഴിക്കോട് സിറ്റി – 49, 49, 29
കോഴിക്കോട് റൂറല്‍ – 101, 132, 5
വയനാട് – 65, 0, 136
കണ്ണൂര്‍ സിറ്റി – 75, 75, 346
കണ്ണൂര്‍ റൂറല്‍ – 63, 63, 558
കാസര്‍ഗോഡ് – 137, 167, 382

Top