കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് റിപ്പോർട്ട് ചെയ്തത് 1003 കേസുകള്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1003 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരെ വിവിധ കേസുകളിലായി ഇന്ന് അറസ്റ്റ് ചെയ്തു. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4563 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ്  സര്‍ക്കാരിന്റെ നിര്‍ദ്ദേശം.  ഇന്ന് 5692 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Top