നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1619 പേര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ ലംഘിച്ചതിന് 57 പേര്‍ അറസ്റ്റിലായി. 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റൂറല്‍ ആറ്, ആലപ്പുഴ 26, തൃശൂര്‍ സിറ്റി അഞ്ച്, തൃശൂര്‍ റൂറല്‍ 11, കണ്ണൂര്‍ അഞ്ച്, കാസര്‍ഗോഡ് നാല് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് നാല്, തിരുവനന്തപുരം റൂറല്‍ രണ്ട്, കൊല്ലം റൂറല്‍ രണ്ട്, ആലപ്പുഴ 12 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തൊട്ടാകെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1619 പേര്‍ക്കെതിരെ കേസെടുത്തു. 667 പേരാണ് ഇന്ന് അറസ്റ്റിലായത്. 62 വാഹനങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത് ഇന്ന് മാസക് ധരിക്കാത്ത 6758 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Top