കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8040 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8040 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1408 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10797 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 62 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 398, 51, 143
തിരുവനന്തപുരം റൂറല്‍ 3950, 204, 274
കൊല്ലം സിറ്റി 1781, 117, 26
കൊല്ലം റൂറല്‍ 747, 49, 69
പത്തനംതിട്ട 67, 62, 132
ആലപ്പുഴ 52, 25, 99
കോട്ടയം 213, 205, 360
ഇടുക്കി 67, 21, 5
എറണാകുളം സിറ്റി 111, 41, 10
എറണാകുളം റൂറല്‍ 89, 25, 104
തൃശൂര്‍ സിറ്റി 23, 24, 52
തൃശൂര്‍ റൂറല്‍ 30, 31, 249
പാലക്കാട് 117, 122, 14
മലപ്പുറം 129, 147, 141
കോഴിക്കോട് സിറ്റി 23, 58, 10
കോഴിക്കോട് റൂറല്‍ 57, 85, 2
വയനാട് 57, 0, 99
കണ്ണൂര്‍ സിറ്റി 54, 54, 135
കണ്ണൂര്‍ റൂറല്‍ 27, 27, 226
കാസര്‍ഗോഡ് 48, 60, 248

 

Top