കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; കാസര്‍ഗോഡ് പത്തിരട്ടി പിഴ ഈടാക്കുമെന്ന്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള കേസുകള്‍ക്കു നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു നടപടി.

ലോക്ക്ഡൗണ്‍ നിര്‍േദശ ലംഘനം, ക്വാറന്റീന്‍ ലംഘനം, ആളകലം പാലിക്കത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണു പിഴയില്‍ വര്‍ധനവ്. കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കോവിഡ് രോഗബാധയുണ്ടെന്നു സംശയിക്കുന്നവര്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍േദശം ലംഘിച്ചു ജനങ്ങളുമായി സമ്പര്‍ക്കിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനട നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Top