‘അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം’; മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘന പരാതി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചട്ടലംഘന പരാതിയുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

‘അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാറിനൊപ്പം’ എന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതര ചട്ടലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 

Top