violating environmental laws buildings in Munnar

തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ശുപാര്‍ശ.

നിയമസഭാ പരിസ്ഥിതി സമിതിയുടേതാണ് ശുപാര്‍ശ.

കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിച്ചെങ്കില്‍ പട്ടയം റദ്ദാക്കണമെന്നും നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ പാരിസ്ഥിതിക പരിപാലന വികസന അതോറിറ്റി രൂപീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക പരിപാലന വികസന അതോറിറ്റി ആറു മാസത്തിനകം രൂപീകരിക്കണമെന്നാണ് ശുപാര്‍ശ.

മൂന്നാറിന് ബാധകമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശ രേഖയുണ്ടാക്കണം. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ നിയോഗിച്ച മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതി നിയമസഭയില്‍ വെച്ച ഒന്നാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Top