ഡല്‍ഹിയില്‍ കൊവിഡ് നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം 500 രൂപയും ആവര്‍ത്തിച്ചാല്‍ 1000 രൂപയും പിഴ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി.

നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും ആണ് പിഴ ചുമത്തുക. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരും ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Top