അനിതയെ പൊളിച്ചടുക്കി വിനു വി ജോണ്‍, പെട്ടത് രമേശ് ചെന്നിത്തല !

തിരുവനന്തപുരം: ഡി.ജി.പി ലോകനാഥ് ബഹ്‌റയുടെ സുഹൃത്ത്, പ്രവാസിയായ അനിത പുല്ലയിയെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍. വിനുവിന്റെ ചോദ്യത്തില്‍ പ്രകോപിതയായ അനിത ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 25 കോടിയുടെ ബിസിനസ്സ് ഇടപാട് ചെന്നിത്തല മോന്‍സുമായി നടത്തിയെന്നാണ് അനിതയുടെ ആരോപണം.

‘താന്‍ ഒരു പരാതി കൊടുത്തിട്ട് പോലും നടപടി സ്വീകരിക്കാതിരുന്ന ലോകനാഥ് ബഹ്‌റ, പ്രവാസിയായ അനിത നല്‍കിയ പരാതിയില്‍ നടപടി പെട്ടന്ന് സ്വീകരിക്കുന്നത് എന്തു കൊണ്ടാണെന്ന” വിനു വി ജോണിന്റെ ചോദ്യത്തിനു മുന്നില്‍, അനിത ശരിക്കും വിയര്‍ക്കുകയാണുണ്ടായത്. മോന്‍സനുമായുള്ള അനിതയുടെ ബന്ധവും, അത് തകര്‍ന്നതിലെ രോഷവും എല്ലാം വെളിവാക്കപ്പെട്ട ചര്‍ച്ച കൂടിയായാണ് ഏഷ്യാനെറ്റ് ന്യൂസവര്‍ മാറിയിരുന്നത്.

ഓരോ കേസിലും അനിത ഇടപെടുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതും, എങ്ങനെ ലോക കേരളസഭയില്‍ അംഗമായി എന്ന ചോദ്യത്തിനും, അനിതക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സമീപ കാലത്ത് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചര്‍ച്ചയാണ് വെള്ളിയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടന്നിരിക്കുന്നത്. ഇതില്‍ അനിത നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ കോളിളക്കത്തിന് കൂടിയാണ് വഴിമരുന്നിട്ടിരിക്കുന്നത്. മലയാളത്തിലെ ചാനല്‍ അവതാരകരില്‍ തനിക്ക് പകരം വയ്ക്കാന്‍ മറ്റാരും ഇല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വിനു വി ജോണ്‍.

Top