വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്.

കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്. കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയത്.

രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റ്യാചുവിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയത്.

 

Top