‘ഒരൊന്നൊന്നര പ്രണയകഥ’യില്‍ വിനോദ് കോവൂര്‍- അയ്യപ്പന്‍ എന്ന കഥാപാത്രവുമായി എത്തുന്നു

ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിനോദ് കോവൂറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് വിനോദ് അവതരിപ്പിക്കുന്നത്.

രണ്ട് പേരുടെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തില്‍ വരെ നീണ്ടുനില്‍ക്കുന്ന ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ വിഷയമാകുന്നതാണ് ചിത്രം.

ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top