‘ധൈര്യമുണ്ടെങ്കില്‍ ഒരു സെഞ്ച്വറിയടിച്ച് കാണിക്ക്’; സഞ്ജുവിനെ വെല്ലുവിളിച്ച് കാംബ്ലി

പിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന സഞ്ജു വി സാംസണെ വെല്ലുവിളിച്ച് വിനോദ് കാംബ്ലി. സഞ്ജുവിനെ പുകഴ്ത്തിയ കമന്റേറ്റര്‍മാരെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കാംബ്ലിയുടെ പുതിയ ട്വീറ്റ്.

പതിനൊന്നാം സീസണില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടയില്‍ വിരാട് കോലിയെയും ക്രിസ് ഗെയ്‌ലിനെയുമെല്ലാം സഞ്ജു മറികടന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് കാംബ്ലി. ആരാധകര്‍ പറയുന്നതുപോലെ ക്ലാസ് കളിക്കാരനാണ് സഞ്ജുവെങ്കില്‍ ഒരു സെഞ്ച്വറിയടിച്ച് കാണിക്കട്ടെ എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാംപ് അയാള്‍ എത്ര കാലം നിലനിര്‍ത്തുമെന്ന് ഒന്ന് കാണണം. ഇത്രയും ചെയ്താല്‍ അയാള്‍ ഒരു സ്‌പെഷ്യല്‍ താരമാണെന്ന് സമ്മതിക്കാം. സഞ്ജുവിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നതുപോലെ ക്രിക്കറ്റില്‍ ലോബികളൊന്നുമില്ലെന്നും കാംബ്ലി കുറിച്ചു.

സഞ്ജുവിനെക്കുറിച്ചുള്ള കമന്റേറ്റര്‍മാരുടെ പുകഴ്ത്തല്‍ കേട്ട് ബോറടിച്ചെന്ന് പറഞ്ഞ കാംബ്ലിയുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ വെല്ലുവിളി. കാംബ്ലിക്ക് സഞ്ജുവിനോട് അസൂയയാണെന്ന് വരെ ചിലര്‍ പറഞ്ഞിരുന്നു.

Top