റയലുമായി നാലു വർഷത്തേക്ക് കരാര്‍ പുതുക്കി ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ

ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡുമായിനാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കി. ഇതോടെ 2026വരെ വിനീഷ്യസ് റയലില്‍ തുടരും. കഴിഞ്ഞ സീസണില്‍ 22 ഗോളും 22 അസിസ്റ്റും സ്വന്തമാക്കിയ വിനീഷ്യസ് കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ വിജയഗോളും നേടിയിരുന്നു. 2018ലാണ് വിനീഷ്യസ് റയലില്‍ എത്തിയത്.

വിനിഷ്യസ് ഒരിക്കല്‍ ബലന്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നും അക്കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നുമാണ് റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് പറഞ്ഞത്. മാഡ്രിഡില്‍ തന്നെ തുടരാനുള്ള ആഗ്രഹം തരാം തങ്ങളോട് പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസിന്റെ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായി വിനീഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് താരവും പിഎസ്ജി ഫോര്‍വേര്‍ഡുമായ കിലിയന്‍ എംബാപ്പെയാണ് ഒന്നാം സ്ഥാനത്ത്. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്.

185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലന്‍ഡ് മൂന്നാം സ്ഥാനത്ത്. 100-ല്‍ 41 താരങ്ങളും പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. താരങ്ങളുടെ പ്രായം, പ്രകടനം, ക്ലബ്ബിന്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

Top