പ്രസിഡന്റ് ലിമിറ്റഡ് എഡിഷൻ എസ്‌യുവി വിൻഫാസ്റ്റ് പുറത്തിറക്കി

വിൻഫാസ്റ്റ് വിയറ്റ്നാമിലെ ആദ്യത്തെ ആഭ്യന്തര കാർ നിർമാതാക്കളാണ് . ഇപ്പോഴിതാ വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പ്രസിഡന്റ് ലിമിറ്റഡ് എഡിഷൻ എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി. ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫറീനയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിൻഫാസ്റ്റ് പ്രസിഡന്റ് എസ്‌യുവിക്ക് കമ്പനി മജസ്റ്റിക്ക് & എലഗന്റ് എന്ന് വിളിക്കുന്ന ഡിസൈൻ ശൈലിയാണ് നൽകിയിരിക്കുന്നത്.

 

വശങ്ങളിലെ എംബോസുചെയ്‌ത വെയിനുകൾ കാറിന് മികച്ച എയറോഡൈനാമിക് പ്രതീകമാണ് നൽകുന്നത്. പിൻഭാഗത്ത്, വലിയ ഒരു ജോഡി സ്‌പോർടി ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ലഭിക്കുന്നു, ഇത് V8 എഞ്ചിന് സുഗമമായി പ്രവർത്തിപ്പിക്കാനും മികച്ച പ്രകടനം നൽകാനും ഫലപ്രദമായി സഹായിക്കുന്നു. ഒന്നും രണ്ടും വരികൾക്ക് മസാജ്, ഹീറ്റിംഗ്, വെന്റിലേഷൻ തുടങ്ങിയ പ്രവർത്തനങ്ങളുമായാണ് ഇത് വരുന്നത്. വിൻഫാസ്റ്റിന്റെ ലക്സ് SA 2.0 മോഡലിനെ അപേക്ഷിച്ച് പിൻ സീറ്റുകൾക്ക് 20 സെന്റിമീറ്റർ വരെ ലെഗ് റൂം വർധിപ്പിച്ചിട്ടുണ്ട്.

 

12.3 ഇഞ്ച് സെന്റർ സ്‌ക്രീൻ, 7.0 ഇഞ്ച് മൾട്ടി-ഫംഗ്ഷൻ ഡിസ്‌പ്ലേ ക്ലസ്റ്റർ, 3 ഹൈ എൻഡ് സ്പീക്കറുകൾ എന്നിവയും കാറിന്റെ ഇന്റീരിയറിൽ ഉണ്ട്. പ്രീമിയം നാപ്പ ലെതർ കൊണ്ടാണ് എല്ലാ സീറ്റുകളും മൂടിയിരിക്കുന്നത്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്. 6.8 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗതയാണ് ഈ എസ്‌യുവി കൈവരിക്കുന്നത്. 6.2 ലിറ്റർ V8 എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇത് പരമാവധി 420 bhp കരുത്തും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫുൾടൈം 4-വീൽ ഡ്രൈവ് സിസ്റ്റവും നിർമ്മാതാക്കൾ നൽകുന്നു. ആദ്യ 100 ഉപഭോക്താക്കൾക്ക് 3.8 ബില്യൺ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കൾക്ക് 4.6 ബില്യൺ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

Top