മോഹന്‍ലാലിന്റെ ഇത്തിക്കരപക്കി സ്‌റ്റൈല്‍; അനുകരിച്ച വിനീത കോശിയുടെ ചിത്രം വൈറലാകുന്നു

mohanlal

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ അനുകരിച്ച് നടി വിനീത കോശി പോസ്റ്റ് ചെയ്ത ചിത്രം സേഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ ഇത്തിക്കരപക്കി സ്‌റ്റൈല്‍ അനുകരിച്ചായിരുന്നു വിനീത കോശി പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആനന്ദം, ഒറ്റമുറിവെളിച്ചം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമായിരുന്നു വിനീത കോശി.

ഒരു കാല്‍ മരകുറ്റിയില്‍ കയറ്റി വെച്ച് അസാമാന്യ മെയ്‌വഴക്കത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഇത്തിക്കരപക്കി സ്‌റ്റൈലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നടി വിനീത കോശിയാണ് ഏറ്റവുമൊടുവില്‍ ഇത്തിക്കരപക്കി സ്‌റ്റൈല്‍ അനുകരിച്ച് രംഗത്തെത്തിയത്. ലാലേട്ടനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താനിത് ചെയ്തിരിക്കുന്നതെന്നും താരം പറയുന്നു.

Top