Vineeth with Rajisha

പയ്യന്‍സ് ഫെയിം ലിയോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും രജിഷയും മുഖ്യവേഷങ്ങളിലെത്തും.ഒരു യുവാവിന്റെപ്രണയത്തിലൂടെയും ആഗ്രഹങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.
ഫെബ്രുവരി 24ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.ലിയോ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്.വിജയ് ബാബു,അനുശ്രീ,ലാല്‍,മുരളി ഗോപി,ലാലു അലക്‌സ്,ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്.ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിബാല്‍ ആണ്.

Top