‘ഒരു മില്യണ്‍ ഡോളര്‍ ചിത്രം’ ഹൃദയം തൊടുന്ന കുറിപ്പുമായി വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ‘ഹൃദയം’ വന്‍ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായത് എന്നതും പ്രത്യേകതയാണ്. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍.

ഒരു മില്യണ്‍ ഡോളര്‍ ചിത്രം. ഇന്ന് ‘ഹൃദയം’ കാണാന്‍ വന്നപ്പോള്‍ ക്ലിക്ക് ചെയ്തത് എന്ന് പറഞ്ഞാണ് വിനീത് ശ്രീനിവാസന്‍ ഫോട്ടോ പങ്കുവെച്ചത്. പ്രിയദര്‍ശന്‍ ‘ഹൃദയം’ ചിത്രം കാണാന്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്‍. ജീവിതത്തിന്, ഞാന്‍ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദിയെന്നും ഭാര്യ ദിവ്യ എടുത്ത ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ എഴുതിയിരിക്കുന്നത്.

Top