സിനിമ എങ്ങനെയായിരിക്കും; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് വാചാലനാകുകയാണ് ധ്യാനിന്റെ സഹോദരനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

‘സുഹൃത്തുക്കളൊക്കെ ലൗ ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ വായിച്ചിരുന്നു. നയന്‍താരെ കണ്ട് കഥ പറഞ്ഞു. അവര്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും ഞാന്‍ കണ്ടില്ല. സിനിമ തുടങ്ങുന്നതിനു മുമ്പ് അജു പറഞ്ഞു, നീ അതൊന്നു കേള്‍ക്കണം. അച്ഛന്‍ സിനിമയില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും ഇതിന്റെ കഥ മുഴുവനായി അറിയില്ല. കഥ കേട്ടുകഴിഞ്ഞ് ഞാന്‍ ധ്യാനിനോട് പറഞ്ഞു. നീ എന്നോട് പറഞ്ഞതുപോലെയാണ് ഇത് സിനിമയാക്കുന്നതെങ്കില്‍ ഗംഭീരമാകും. ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അന്നത്തെ ആ ഷോര്‍ട് ഫിലിം കണ്ടപ്പോഴും ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ധ്യാനിനിഷ്ടം എന്ന് തോന്നിയിട്ടുണ്ടെന്നും വിനീത് പറഞ്ഞു’.

Top