‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്’; വീണ്ടും അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

പിന്നണിഗായകന്‍, നടന്‍, സംവിധായകന്‍ എന്നി നിലകളിലൊക്കൊ മലയാളികളുടെ പ്രിയ താരമായി മാറിയ വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനാകുന്നു. രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിനീത് ആരാധകരുമായി പങ്കുവെച്ചത്. മൂത്ത മകന്റെ ജന്മദിനത്തിലാണ് വിനീത് ഈ വിവരം പുറത്തു വിട്ടത്.

‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്. ‘ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് വിനീത് കുറിച്ചു.എന്റെ മകന് ഇന്ന് രണ്ടു വയസ്സാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിനു കൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്..’എന്നായിരുന്നു വിനീതിന്റെ പോസ്റ്റ്.


2012ലാണ് വിനീതിന്റെയും ദിവ്യ നാരായണന്റെയും വിവാഹം. ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ്. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നല്‍കുന്നത്.

Top