മക്കളുടെ കളിചിരികൾ നിറഞ്ഞ മനോഹരമായ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

ടൻ, ഗായകൻ,സംവിധായകൻ, തിരക്കഥകൃത്ത്, നിർമാതാവ് എന്നീ മേഖലകളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. തന്‍റെ പുതിയ സിനിമയായ ‘ഹൃദയം’ കൊവിഡ് ഭീതിയൊഴിഞ്ഞാൽ പുറത്തിറക്കാനിരിക്കുകയുമാണ് വിനീത്. ഇപ്പോള്‍ കൊറോണ ഭീതിയിൽ വീട്ടിൽ തന്നെ കഴിയുന്നതിനാൽ ഇടയ്ക്കിടയ്ക്ക് വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളുടെ കുസൃതികളുമായി എത്തിയിരിക്കുകയാണ് താരം.

മകള്‍ ഷനയയും മകന്‍ വിഹാനും ഇരിക്കുന്നൊരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. വിഹാന്‍ കഴിക്കുന്ന ഭക്ഷണം നൈസായി അടിച്ചുമാറ്റുന്ന ഷനയയുടെ രസികൻ ചിത്രമാണിത്. നോ ക്യാപ്ഷൻ എന്നെഴുതിയാണ് വിനീത് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

No caption!! 🙂

A post shared by Vineeth Sreenivasan (@vineeth84) on

ഏതായാലും നിരവധി പേര്‍ ഈ രസകരമായ ചിത്രത്തിന് വ്യത്യസ്തമായ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഞാൻ അല്ല, എന്‍റെ കൈകൾ. അതും സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നാണ് ഒരാളുടെ കമന്‍റ്. അതെന്താടോ തനിക്കു ക്യാപ്ഷനിട്ടാല്. താനിനി ക്യാപ്ഷനിട്ടിട്ട് പോയാൽ മതി, എന്നാണ് വേറൊരാളുടെ കമന്‍റ്. മിണ്ടാതെ ഉരിയാടാതെ, ബഹുമുഖ പ്രതിഭ, തുടങ്ങി വേറെ കമന്‍റുകളുമുണ്ട്. നടി ലെന ഉള്‍പ്പെടെയുള്ളവരുടെ കമന്‍റുകളുമുണ്ട്.

Top