മകളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍; അച്ഛന്റെ പുറത്ത് കുസൃതി ചിരിയുമായി വിഹാനും

പിന്നണിഗായകന്‍, നടന്‍, സംവിധായകന്‍ എന്നി നിലകളിലൊക്കൊ മലയാളികളുടെ പ്രിയ താരമായി മാറിയയാളാണ് വിനീത് ശ്രീനിവാസന്‍. തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. ഫോട്ടോയ്ക്ക് പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത് വന്നു.

വിഹാന്‍ ആണ് വിനീത് ശ്രീനിവാസന്റെ ആദ്യ മകന്‍. വിനീത് ശ്രീനിവാസന്റെ മുതുകില്‍ കുസൃതി ചിരിയോടെ ഇരിക്കുന്ന വിഹാനെയും കിടക്കയില്‍ കിടക്കുന്ന ഇളയകുഞ്ഞിനെയും ഫോട്ടായില്‍ കാണാം.

ചിത്രം പകര്‍ത്തിയത് മറ്റാരുമല്ല, ഭാര്യ ദിവ്യ തന്നെയാണ്. ”എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പര്‍സ്റ്റാര്‍ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,” എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചത്.

2017ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യക്കും വിഹാന്‍ ജനിച്ചത്.

Top