വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക.

മിഥുന്‍ ജയരാജ്​, ഗൗരി ലക്ഷ്​മി എന്നിവരാണ് ഗാനം​ ആലപിച്ചിരിക്കുന്നത്​. വിനീത്​ ശ്രീനിവാസ​​​ന്റെ വരികള്‍ക്ക്​ ഷാന്‍ റഹ്​മാനാണ്​ ഇൗണമിട്ടത്​.

മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top