വിനീത് ശ്രീനിവാസന്‍ ചിത്രം ‘ആന അലറലോടലറലി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’.

ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിനീത് തന്നെയാണ് ടൈറ്റില്‍ പോസ്റ്ററും, ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ആദ്യ വായനയില്‍ത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണിതെന്നും വിനീത് പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ അണിനിരക്കുന്നത്.

ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകനെന്നും വിനീത് പറഞ്ഞു.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകും.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top