വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറല്‍ ; ട്രെയിലര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ആന അലറലോടലറലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക.

ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത.

ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തും.

Top