വിനീത് ശ്രീനിവാസന്‍ ചിത്രം ‘മനോഹരം’; ഫസ്റ്റ്‌ലുക്ക് മമ്മൂട്ടി പുറത്തുവിടും

രവിന്ദന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് മനോഹരം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജ് വഴി ഇന്ന് പുറത്തുവിടും.

വിനീത് ശ്രീനിവാസനെ തന്നെ നായകനാക്കി ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയ അന്‍വര്‍ സാദിഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജെബിന്‍ ജേക്കബ് ദൃശ്യങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് തോമസ് ആണ്. നിതിന്‍ രാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എ കെ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസെഫ്, ദീപക് പറമ്പൊള്‍, ഹരീഷ് പേരാടി, ജൂഡ് ആന്റണി ജോസെഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖി, നിസ്താര്‍ സൈട്, മഞ്ജു സുനില്‍, കലാരന്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top