ബ്രോ ഡാഡിക്കായി ഗാനം ഒരുക്കാന്‍ വിനീത് ശ്രീനിവാസനും ദീപക് ദേവും; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

മലയാള സിനിമ പ്രേകഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രമാണ് മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാന്‍ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോംഗ് റെക്കോര്‍ഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. ഒപ്പം ഇരുവരുടെയും ചിത്രം അദ്ദേഹം പങ്കുവെച്ചു.

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഇവരെ കൂടാതെ മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ഫണ്‍ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Top