മാട്ട് ഡാമന്റെ പ്രകടനത്തേക്കാൾ മികച്ച് നിൽക്കുന്നത് പ്രണവ് ; വിനീത് ശ്രീനിവാസൻ

Vineeth sreenivasan, Pranav mohanlal

പ്രണവ് മോഹൻലാൽ നായകനായ ആദി വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. നടനും,സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

‘ആദി കണ്ടിറങ്ങി. പാർകൗർ സ്റ്റണ്ട്സിന്റെ വലിയൊരു ആരാധകനെന്ന നിലയിൽ ഞാൻ പറയട്ടെ, ബോൺ സീരിസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാൾ മികച്ചു നിൽക്കുന്നത് പ്രണവ് ആണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകൾ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയിൽ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.’–വിനീത് ശ്രീനിവാസൻ പറഞ്ഞു.

പ്രണവിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. പാർക്കൗർ എന്ന സ്റ്റണ്ട് രീതിയാണ് ഈ ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ ഒൻപതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Top