ഈ ഹോട്ട് ബ്ലെഡ് ഉണ്ടെന്നേയുള്ളൂ, അവന്‍ ആള് പാവമാണ്; ജൂഡിനെക്കുറിച്ച് വിനീത്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷേകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള ജൂഡിന് തന്റെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനമേല്‍ക്കാറുമുണ്ട്.

ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രതികരണം.

‘ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എനിക്ക് ഓര്‍മ്മവരുന്നത്. ഞങ്ങള്‍ കമന്റ്സ് കണ്ടാണ് ചിരിക്കാറുള്ളത്. പക്ഷേ ഇപ്പോ അവന്‍ അങ്ങനെ ഇടാറില്ല. ശരിക്കും അവന്‍ പാവമാണ്. പെട്ടെന്ന് റിയാക്ട് ചെയ്യും. അവനെ നേരിട്ടറിയുന്ന ആള്‍ക്കാര്‍ക്കറിയാം, ഈ ഹോട്ട് ബ്‌ളെഡ് ഉണ്ടെന്നേയുള്ളൂ. ഫേസ്ബുക്ക് പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും രസം തോന്നിയ ഒന്നുണ്ട്. എന്തോ ഒരു സാധനം അവന്‍ പോസ്റ്റിട്ടു. അതിനു താഴെ ഒരു കമന്റുണ്ടായിരുന്നു. ‘നീ തീര്‍ന്നെടാ… നീ തീര്‍ന്നു’. ഈ ഡയലോഗ് തന്നെയാണ് ബേസില്‍ ജോസഫ് ഗോദയില്‍ ടൊവിനോയെ കൊണ്ട് പറയിപ്പിച്ചത്’.

Top