രണ്ട് ദിവസത്തില്‍ ഒരിക്കലേ പരസ്പരം കാണൂ; കണ്ടാല്‍ സിനിമയെക്കുറിച്ചായിരിക്കും സംസാരിക്കുന്നത്

തിരക്കഥ, സംവിധാനം, അഭിനയം… ഈ മൂന്ന് മേഖലകളിലും തിളങ്ങുന്നവരാണ് ശ്രീനിവാസനും മക്കളായ വിനീതും ധ്യാനും. ‘ലവ് ആക്ഷന്‍ ഡ്രാമയിലൂടെ’ ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്.

സിനിമ തന്നെ ജീവിതമാക്കിയ കുടുംബമാണ് ശ്രീനിവാസന്റേത്. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ മാത്രമേ താനും ധ്യാനുമായി സാമ്യമുള്ളുവെന്നും, രണ്ടുപേരും രണ്ട് ലോകത്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ‘ഞാനും ധ്യാനും വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമായിരിക്കും. രണ്ടുപേരും രണ്ട് ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും സുഹൃത്തുക്കളുടെ സ്വഭാവത്തില്‍ പോലും സാമ്യതകളില്ലായിരുന്നു.

ഞാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങും. ധ്യാന്‍ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ട് ദിവസത്തില്‍ ഒരിക്കലൊക്കയേ പരസ്പരം കാണൂ. കണ്ടാല്‍ തന്നെ സിനിമ മാത്രമായിരിക്കും സംസാരിക്കുന്നത്.അതല്ലാതെ ഞങ്ങള്‍ക്ക് പൊതുവായി സംസാരിക്കാനൊന്നുമില്ലെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു’.

Top