തെലുങ്ക് ചിത്രം ‘രംഗ് ദേ’ യിൽ അഭിനയിക്കാനൊരുങ്ങി വിനീത്

ടനും നർത്തകനുമായ മലയാളികളുടെ പ്രിയതാരം വിനീത് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു.’രംഗ് ദേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് വെങ്കി അട്ലൂരിയാണ്. ഈ മാസം അവസാനത്തോടെ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ നീക്കം.

ഇറ്റലിയുടെപശ്ചാത്തലത്തിൽ രണ്ട് യുവതി യുവാക്കളുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നിതിനും കീർത്തി സുരേഷുമാണ് ജോഡികളാകുന്നത്. ഇവർക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ തന്നെയാകും വിനീതും അവതരിപ്പിക്കുക.

ജനുവരിയിൽ ഇറ്റലിയിൽ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം മോശം കാലാവസ്ഥ മൂലം അന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് രാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റ് നിർമ്മാണം പൂർത്തിയാക്കി പത്ത് ദിവസത്തോളം ചിത്രം ഷൂട്ട് ചെയ്തിരുന്നു. പിന്നീട് കോവിഡ്‌ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള വിനീതിന്റെ നാലാമത്തെ തെലുങ്ക് ചിത്രമാണ് രംഗ് ദേ.

Top