മറ്റൊരു രസികൻ വേഷവുമായി വിനീത്; ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ ട്രെയിലർ കാണാം

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററിൽ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു.

ചിത്രീകരണത്തിന് മുൻപ് റിലീസ് ചെയ്ത അനൗൺസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലിൽ എന്ന മട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ പോസ്റ്റ് നടൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതാണ് പിന്നീട് ആരാധകർ ഏറ്റെടുത്തത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Top