ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരം വിനീതിനും അനസിനും

ഐസ്വാള്‍: ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ വിനിതീനും. ഐസ്വാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരമാണ് അനസ് എടത്തൊടിക നേടിയത്. ഫാന്‍ പ്ലെയര്‍ പുരസ്‌കാരമാണ് സി.കെ വിനീതിന് ലഭിച്ചത്.

രണ്ടാമതുള്ള താരത്തേക്കാള്‍ 30,000ത്തിലധികം വോട്ടാണ് വിനീത് നേടിയത്.

മികച്ച അണ്ടര്‍21 താരം ബെംഗളൂരു എഫ്.സിയുടെ ഉദാന്ത സിങ്ങാണ്. ഐസ്വാള്‍ എഫ്.സിയെ ഐലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്‍.

ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐലീഗില്‍ മോഹന്‍ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഐ ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഈ വര്‍ഷം അനസ് നേടിയിരുന്നു.

Top